---
title: "തെരുവ് നായ അക്രമം; നഷ്ടപരിഹാര കമ്മിറ്റി ആദ്യ സിറ്റിംഗിൽ പരിഗണിച്ചത് 11 പരാതികൾ"
english_title: "Stray dog ​​violence; Compensation Committee considered 11 complaints in first sitting"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/341859/Stray dog ​​violence; Compensation Committee considered 11 complaints in first sitting"
published_at: "2026-02-13T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f50d2741c3_1001106775.jpg"
keywords: []
---

# തെരുവ് നായ അക്രമം; നഷ്ടപരിഹാര കമ്മിറ്റി ആദ്യ സിറ്റിംഗിൽ പരിഗണിച്ചത് 11 പരാതികൾ

> **Lead Summary:** തലശേരി :തെരുവ് നായ അക്രമത്തിൽ നഷ്ടപരിഹാരം നൽകുന്ന ജില്ലാ തല കമ്മറ്റി യോഗം ചേർന്നു. ഇന്ന് പരിഗണിച്ചത് പതിനൊന്ന് കേസുകൾ. മൊകേരി ഗ്രാമ പഞ്ചായത്ത് പരിധിയിലെ എട്ടു ക്ലെയിമുകളും കണ്ണൂർ കോർപ്പറേഷൻ, എരുവേശി പഞ്ചായത്ത്,

## Article Content

തലശേരി :തെരുവ് നായ അക്രമത്തിൽ നഷ്ടപരിഹാരം നൽകുന്ന ജില്ലാ തല കമ്മറ്റി യോഗം ചേർന്നു. ഇന്ന് പരിഗണിച്ചത് പതിനൊന്ന് കേസുകൾ. മൊകേരി ഗ്രാമ പഞ്ചായത്ത് പരിധിയിലെ എട്ടു ക്ലെയിമുകളും കണ്ണൂർ കോർപ്പറേഷൻ, എരുവേശി പഞ്ചായത്ത്,

കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് എന്നിവിടങ്ങളിലെ

ഓരോ പരാതികളുമാണ് പരിഗണിച്ചത്.പതിനൊന്ന് ക്ലെയിമുകളിൽ

എട്ടെണ്ണം തീർപ്പായി. കക്ഷികൾ നേരിട്ടു ഹാജരാകാത്ത മൂന്ന് ക്ലെയിമുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

സിറ്റിംഗിൽ ചെയർ പേഴ്‌സൺ മഞ്ജു. പി.

സിവിൽ ജഡ്ജ് സീനിയർ ഡിവിഷൻ

(സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, കണ്ണൂർ), മെമ്പർമാരായ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. രേഖ കെ.ടി,

ഡോ. എം. വിനോദ് കുമാർ

ഡെപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്, കണ്ണൂർ

അരുൺ ടി. ജെ ജോയിൻ്റ് ഡയറക്ടർ, ലോക്കൽ സെൽഫ് ഗവൺമെൻ്റ് , കണ്ണൂർ എന്നിവർ പങ്കെടുത്തു.

വിവിധ ഗ്രാമപ ഞ്ചായത്തുകളെ പ്രതിനിധീകരിച്ചു

മൊകേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത്,

കടന്നപ്പള്ളി- പാണപ്പുഴ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി സജിത പി.കെ,

എരുവേശി ഗ്രാമ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് ബിജി തോമസ് .യു, കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ സി. സി.എം.

ഷൈൻ പി ജോസ് തുടങ്ങിയവർ ഹിയറിങിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/341859/Stray dog ​​violence; Compensation Committee considered 11 complaints in first sitting)